” അമേരിക്ക ഫസ്റ്റ് നയത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല, വെറും ഒരു അവസരവാദി ”- വിവേക് ​​രാമസ്വാമിയെ കണക്കിന് വിമർശിച്ച് വീണ്ടും നളിൻ ഹേലി

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യവസായ പ്രമുഖനും റിപ്പബ്ലിക്കൻ രാഷ്ട്രീയ പ്രവർത്തകനുമായ വിവേക് ​​രാമസ്വാമിക്കെതിരെ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി. വിവേക് രാമസ്വാമി ഒരിക്കലും അമേരിക്ക ഫസ്റ്റ് എന്ന ആശയത്തിൽ വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം ഒരു അവസരവാദിയാണെന്നും നളിൻ കുറ്റപ്പെടുത്തി.

രാമസ്വാമിക്ക് ഒഹായോ ഗവർണറാകാനാണ് എക്കാലവും ആഗ്രഹമെന്നും, ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനായി ഡോണൾഡ് ട്രംപിന്റെ പിന്തുണ നേടാനാണ് അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനെ അനുകൂലിച്ചതെന്നും നളിൻ കുറ്റപ്പെടുത്തി.

വിവേക് രാമസ്വാമി ഒരു രാഷ്ട്രീയ അവസരവാദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021-ൽ തന്റെ പുസ്തകത്തെക്കുറിച്ച് നല്ലത് പറയാൻ വിവേക് രാമസ്വാമി നിക്കി ഹേലിയോട് അഭ്യർത്ഥിച്ചിരുന്നുവെന്നും, അന്നദ്ദേഹം നിക്കി ഹേലിയുടെ ഒരു ആരാധകനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും നളിൻ വെളിപ്പെടുത്തി. ഡോണൾഡ് ട്രംപിന്റെ പിന്തുണ നേടാനും ഒഹായോ ഗവർണറാകാനും വേണ്ടിയാണ് വിവേക് ഇപ്പോൾ ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിവേക് രാമസ്വാമിയുടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ മൂന്നാം ലോക പേരൻ്റിംഗ് എന്ന് മുമ്പ് നളിൻ വിശേഷിപ്പിച്ചിരുന്നു.

ക്രിസ്മസ് സമയത്തുള്ള വിവേകിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെ പരിഹസിച്ച നളിൻ ഹേലി, ഓരോ വർഷവും ക്രിസ്മസ് സമയത്ത് വിവേക് ഇത്തരത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ പാർട്ടിയിലെ രണ്ട് ഇന്ത്യൻ വംശജർ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങൾ വിലയിരുത്തപ്പെടുന്നത്.

Nalin Haley criticizes Vivek Ramaswamy.

More Stories from this section

family-dental
witywide