‘ജെൻ സിയുടെ ശബ്ദം’ എന്ന വിശേഷിപ്പിക്കുന്നത് നിഷേധിച്ച് നളിൻ ഹേലി

തന്നെ മാധ്യമങ്ങൾ വിളിക്കുന്ന ‘ജെൻ സിയുടെ ശബ്ദം’ എന്ന വിശേഷിപ്പിക്കുന്നത് നിഷേധിച്ച് നളിൻ ഹേലി. അമേരിക്കൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ വംശജയും മുൻ യു.എൻ. അംബാസഡറുമായ നിക്കി ഹേലിയുടെ മകനാണ് നളിൻ ഹേലി. രാജ്യത്തിൻ്റെ നിലവിലെ അവസ്ഥയിലുള്ള അതൃപ്തിയുണ്ട്. താൻ പൊതുരംഗത്ത് പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ’യുമായുള്ള അഭിമുഖത്തിൽ നളിൻ ഹേലി വ്യക്തമാക്കി.

ഞാൻ ഒരിക്കലും ജെൻ സികളുടെ ശബ്ദമാണെന്ന് പറഞ്ഞിട്ടില്ല. പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല, ഇപ്പോഴുമില്ല. പോഡ്‌കാസ്റ്റോ യൂട്യൂബ് ചാനലോ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജീവിച്ചത്, ഇപ്പോഴും 95 ശതാമനം അഭ്യർത്ഥനകളും ഞാൻ നിരസിക്കുന്നുവെന്നും നളിൻ എക്സിൽ കുറിച്ചു.

പ്രശസ്തിയെക്കുറിച്ച് തനിക്ക് യാതൊരു ശ്രദ്ധയുമില്ലെന്നും, തനിക്ക് ഒരു ജീവിതമാണുള്ളതെന്നും പൊതുരംഗത്ത് ഇടപെടുന്നതിൻ്റെ കാരണം തൻ്റെ പ്രശസ്തി മോഹമല്ലെന്ന് നളിൻ വ്യക്തമാക്കി. രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള അതൃപ്തിയാണ് ഇതിന് കാരണം. ഞാൻ എൻ്റെ രാജ്യത്ത് നടക്കുന്ന കാര്യത്തിലും, പ്രത്യേകിച്ച് എൻ്റെ തലമുറയിലുള്ള അമേരിക്കക്കാരോടുള്ള അനാദരവിലും ‘മനംമടുത്ത്’ സംസാരിക്കുന്നതാണ്. അല്ലാതെ പൊതുരംഗത്തെ സ്വാധീനം നേടാനല്ലെന്ന് നളിൻ കൂട്ടിച്ചേർത്തു.

Nalin Haley denies being called ‘the voice of Gen Z’

More Stories from this section

family-dental
witywide