
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജന്‍ ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക്. കേരളത്തില്‍ വേരുള്ള ഒരാള്‍ ആദ്യമായാണ് ബഹിരാകാശത്തേക്ക് പോകുന്നത്. യുഎസിലേക്കു കുടിയേറിയ അനിലിന്റെ അച്ഛന്‍ മാധവ് മേനോന്‍ മലയാളിയും അമ്മ യുക്രൈന്‍ സ്വദേശി ലിസ സാമോലെങ്കോയുമാണ്.
യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസര്‍വ്) സ്‌പേസ് എക്‌സ് കമ്പനിയുടെ മെഡിക്കല്‍ ഡയറക്ടറുമായിരുന്ന 48കാരന്‍ അനില്‍ മേനോന്‍ അടുത്ത വര്‍ഷമാണ് ബഹിരാകാശ നിലയത്തിലെത്തുക. 2021ല്‍ ആണ് അനില്‍ നാസയുടെ യാത്രാസംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. എക്‌സ്‌പെഡീഷന്‍ 75 എന്ന ദൗത്യത്തില്‍ കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് സോയൂസ് എംഎസ്29 പേടകത്തിലാണ് അനില്‍ പുറപ്പെടുക. ബഹിരാകാശ നിലയത്തില്‍ അനില്‍ 8 മാസം താമസിക്കും.
അനില്‍ വളരെക്കാലം അമേരിക്കന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. പിന്നീട് സ്പേസ് എക്‌സില്‍ ഫ്ളൈറ്റ് സര്‍ജന്‍ ആയി. ഭാര്യ അന്ന മേനോന്‍ സ്പേസ് എക്‌സില്‍ ലീഡ് സ്‌പെയ്‌സ് ഓപ്പറേഷന്‍സ് എന്‍ജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്.