നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യം ക്രൂ 10; സംഘാംഗങ്ങൾ തിരികെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലെത്തി

നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ തിരികെ ഭൂമിയിലെത്തി. ദൗത്യത്തിലെ നാല് പേരാണ് ഡ്രാഗൺ പേടകത്തിൽ തിരികെ ഭൂമി തൊട്ടത്. ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത് കാലിഫോർണിയക്കടുത്ത് സമുദ്രത്തിലാണ്. സംഘത്തിലെ ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്.

ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ അഞ്ചുമാസ കാലയളവിനിടെ ദൗത്യസംഘം പൂർത്തിയാക്കി.

വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്. മാർച്ച് 14ന് പുലർച്ചെ 4.33നായിരുന്നു കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്.

More Stories from this section

family-dental
witywide