
ന്യൂഡല്‍ഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനം. ഡല്‍ഹിയില്‍ പ്രളയ ഭീതിയും നിലനില്‍ക്കുന്നുണ്ട്. വിമാന സര്‍വീസുകളെയും ബാധിച്ചു. ഡല്‍ഹിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ന്യൂഡല്‍ഹിയിലും ഗുരുഗ്രാമിലും കനത്ത മഴ തുടരുന്നുണ്ട്. യമുനാനദിയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 3 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വിമാന സര്‍വ്വീസുകളെ സാരമായി ബാധിച്ചു
ശക്തമായ മഴയെത്തുടര്‍ന്ന് ഇന്നലെ ഡല്‍ഹിയിലേക്ക് വരേണ്ടിയിരുന്ന 95 വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ട 353 വിമാനങ്ങളും വൈകിയിരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ മുപ്പതോളം വിമാന സര്‍വീസുകള്‍ വൈകി. ആറ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വൈകി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കായി മുന്നറിയിപ്പ് പുറത്തിറക്കി. മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടു.












