ഡൽഹിയിലെ ദീപാവലി; വായുവിന്റെ ഗുണനിലവാരം മോശം, പുക മൂടിയതായി ദേശീയ മാധ്യമങ്ങൾ

ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരം ദീപാവലി ദിവസം രാവിലെ മോശം നിലയിലെന്നും തലസ്ഥാനത്തെ പുക മൂടിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌യ്യുന്നു. രാവിലെ 8ന് നഗരത്തിൽ മൊത്തം വായു ഗുണനിലവാര സൂചിക 335 എക്യുഐ ആണ് രേഖപ്പെടുത്തിയത്. ആളുകൾ പടക്കം പൊട്ടിച്ചതോടെ വായു മലിനീകരണത്തോടൊപ്പം കടുത്ത ശബ്ദ മലിനീകരണത്തിനും കാരണമായി. ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും 300 ന് മുകളിൽ എക്യുഐ ലെവലുകൾ രേഖപ്പെടുത്തി.

വളരെ മോശം വിഭാഗത്തിലാണ് പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാർ (414), വസീർപൂർ (407) എന്നിവ “ഗുരുതര” വിഭാഗത്തിലാണ്. ശ്രീ അരബിന്ദോ മാർഗ് (165), ഡിടിയു (198) എന്നിവിടങ്ങൾ “മിതമായ” വിഭാഗത്തിലുമാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂവെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ദീപാവലിയുടെ തലേദിവസം രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയും ഉത്സവ ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാൻ സുപ്രീം കോടതിയുടെ അനുമതിയുള്ളത്.

National media reported that the air quality in Delhi was poor on the morning of Diwali and the capital was shrouded in smog.

More Stories from this section

family-dental
witywide