ട്രംപിന്റെ പേടിപ്പിക്കലില്‍ വീഴാതെ ഇന്ത്യ, അജിത് ഡോവല്‍ റഷ്യയില്‍; ഇതും ട്രംപിനെ ചൊടിപ്പിക്കും

ന്യൂഡല്‍ഹി: റഷ്യയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യയെ തീരുവയില്‍ പിടിച്ചുകെട്ടാന്‍ നോക്കിയ യുഎസ് പ്രസിഡന്റിന് വെല്ലുവിളിയായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ഇന്ത്യ-റഷ്യ സഹകരണത്തിനെതിരെ യുഎസ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഡോവലിന്റെ സന്ദര്‍ശനം. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഡോവലിന്റെ സന്ദര്‍ശനം.

ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെ വീണ്ടും തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് ഭീഷണിയും ഉയര്‍ത്തിയിരുന്നു. ”ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയില്‍നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണ്. റഷ്യയുക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ” ട്രംപ് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്കു മേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി

ഡോവലിന്റെ സന്ദര്‍ശനത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയാകും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide