”അസാധാരണം, മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്തത്”; ഇറാന്‍ സംഘര്‍ഷത്തില്‍ ട്രംപിനെ പ്രശംസിച്ച് നാറ്റോ മേധാവി, ഉച്ചകോടിക്കായി നേതാക്കള്‍ ഹേഗില്‍

ആംസ്റ്റര്‍ഡാം: നാറ്റോ ഉച്ചകോടിക്കായി നേതാക്കള്‍ നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ എത്തി. ഇസ്രയോല്‍- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ. ട്രംപ് ഉച്ച കോടിക്കായി എത്തുന്നതിനു മുമ്പുതന്നെ റുട്ടെ അദ്ദേഹത്തിനൊരു സന്ദേശം അയച്ചു. അതില്‍ പാശ്ചാത്യ സഖ്യവും ഇറാനിലെ സംഘര്‍ഷവും അദ്ദേഹം കൈകാര്യം ചെയ്തതിനെ പ്രശംസിച്ചു.

ഇറാനിലെ നിര്‍ണായക നടപടിക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു, അത് ശരിക്കും അസാധാരണവും മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്തതുമായിരുന്നു. അത് ഞങ്ങളെ കൂടുതല്‍ സുരക്ഷിതരാക്കുന്നു’- എന്ന് സന്ദേശത്തില്‍ റുട്ടെ കുറിച്ചു. ഈ സ്വകാര്യ സന്ദേശം ട്രംപ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. തന്റെ സ്വകാര്യ സന്ദേശം ട്രംപ് പങ്കുവെച്ചത് ലജ്ജാകരമാണോ എന്ന് പിന്നീട് ചോദിച്ചപ്പോള്‍, ‘ഒരു പ്രശ്‌നവുമില്ല – അതില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നും തന്നെയില്ല’ എന്ന് റുട്ടെ ബിബിസിയോട് പ്രതികരിച്ചു.

2019 ന് ശേഷമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ നാറ്റോ ഉച്ചകോടിയാണിത്.

പ്രതിരോധത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ദേശീയ ഉല്‍പ്പാദനത്തിന്റെ 5% ചെലവഴിക്കാന്‍ 32 നേതാക്കളും തീരുമാനമെടുത്തിട്ടുണ്ട്.

അതേസമയം, ഹേഗ് ഉച്ചകോടിയിലെത്തിയ നേതാക്കളെല്ലാം ഇറാനിലെ സമാധാനത്തിലെ ട്രംപിന്റെ ഇടപെടലിനെ പ്രശംസിച്ചു.

പാശ്ചാത്യ സഖ്യത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയെക്കുറിച്ച് ആശങ്കപ്പെടുന്നത് നിര്‍ത്തി പ്രതിരോധത്തില്‍ നിക്ഷേപിക്കുന്നതിലും യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നാറ്റോ സെക്രട്ടറി ജനറല്‍ തന്റെ യൂറോപ്യന്‍ സഹപ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു. യൂറോപ്പും കാനഡയും ഈ വര്‍ഷം യുക്രെയ്നിന് 35 ബില്യണ്‍ ഡോളറിലധികം സൈനിക പിന്തുണ നല്‍കാന്‍ ഇതിനകം പ്രതിജ്ഞാബദ്ധരാണെന്നും റൂട്ടെ പറഞ്ഞു.

ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണങ്ങളില്‍ റഷ്യയെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടുവെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞു. അതേസമയം, ഹേഗില്‍ എത്തിയ സെലെന്‍സ്‌കി, നാറ്റോ ഉച്ചകോടിക്കിടെ ഡോണള്‍ഡ് ട്രംപിനെ കാണും. ഏപ്രിലില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാര ചടങ്ങില്‍ ഇരുവരും കണ്ടിരുന്നു.