
ന്യൂഡല്‍ഹി : റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടര്‍ന്നാല്‍ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്.
”നിങ്ങള്‍ ഇപ്പോള്‍ ബീജിംഗിലോ ഡല്‍ഹിയിലോ താമസിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ബ്രസീലിന്റെ പ്രസിഡന്റാണെങ്കില്‍, നിങ്ങള്‍ ഇത് പരിശോധിക്കാന്‍ ആഗ്രഹിച്ചേക്കാം, കാരണം ഇത് നിങ്ങളെ വളരെയധികം ബാധിച്ചേക്കാം,” റുട്ടെ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”അതിനാല്‍ ദയവായി വ്ളാഡിമിര്‍ പുടിനെ വിളിച്ച് സമാധാന ചര്‍ച്ചകള്‍ ഗൗരവമായി കാണണമെന്ന് പറയുക, കാരണം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ വലിയ തോതില്‍ തിരിച്ചടിയാകും,” അദ്ദേഹം പറഞ്ഞു.
യുക്രെയ്നിനു പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും അന്‍പതു ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിന്റെ മുന്നറിയിപ്പ്.















