
കൊച്ചി : കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂര്‍ണമാണെന്നും ഈ നിയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ലെന്നും സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസന്വേഷണം ശരിയായ രീതിയില്‍ നടക്കാനും യഥാര്‍ഥ പ്രതികളെ പിടികൂടാനും കേസ് സി ബി ഐക്ക് വിടണമെന്നാണ് മഞ്ജുഷ ആവശ്യപ്പെടുന്നത്. നവീൻ ബാബുവിന്റെത് കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് പൊലീസ്, ഹൈക്കോടതിയെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ മുമ്പിൽവച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. കേസിൽ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.










