മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം; പി.പി. ദിവ്യയും ടി വി പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

എഡിഎം കെ നവീൻ ബാബുവിൻ്റെ കുടുംബം പത്തനംതിട്ട സബ്‌കോടതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്നും പ്രശാന്തൻ മരണശേഷവും പലതവണ ഇത് ആവർത്തിച്ചുവെന്നും ഹർജിയിൽ പറയുന്നു. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും.

കണ്ണൂർ കളക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കടന്നുവരുകയും പ്രശാന്തന്റെ പെട്രോൾ പമ്പ് അനുമതിക്കായുള്ള അപേക്ഷ സംബന്ധിച്ചാണ് ദിവ്യ യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതും ആരോപണങ്ങൾ ഉന്നയിച്ചതും. നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തനും ആരോപിച്ചിരുന്നു. തുടർന്നാണ് 2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Naveen Babu’s family files defamation case; P.P. Divya and T.V. Prashanthan must pay Rs. 65 lakh in compensation

More Stories from this section

family-dental
witywide