തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റം, എട്ട് വാർഡുകളിൽ ബി ജെ പി മുന്നിൽ, കോർപറേഷനുകളിലും പഞ്ചായത്തുകളിലും എൽഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന നിലയിൽ മുന്നണികളുടെ നെഞ്ചിടിക്കുന്ന രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന് ആകാംക്ഷയോടെ കേരളം. ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിലും പഞ്ചായത്തുകളിലും എൽഡിഎഫിന് മുന്നേറ്റം.

തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റമെന്ന റിപ്പോർട്ടാണ് ഒടുവിലെത്തുന്നത്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ 9 സീറ്റുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 6. യുഡിഎഫ് 2. കൊല്ലം കോർപറേഷനിൽ 4 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 1. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 6, എൻഡിഎ 3. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 15, എൽഡിഎഫ് 7, എൻഡിഎ 4. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 7, യുഡിഎഫ് 5, എൻഡിഎ 5 എന്നിങ്ങനെയാണ് ലീഡ് നില.

കൊച്ചി കോർപ്പറേഷനിൽ നിലവിലെ യു ഡി എഫ് പ്രതിപക്ഷ നേതാവ് തോറ്റു. കോൺഗ്രസ് നേതാവ് ആന്റണി കുരീത്തറയാണ് തോറ്റത്. പത്തനംതിട്ട നഗരസഭയിൽ എസ് ഡി പി ഐക്ക് തിരിച്ചടി. മൂന്ന് സിറ്റിംഗ് സീറ്റുകളും എസ് ഡി പി ഐക്ക് നഷ്ടമായി.

NDA leads in Thiruvananthapuram, LDF leads in corporations and panchayats.

More Stories from this section

family-dental
witywide