എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി.രാധാകൃഷ്ണന്‍ പത്രിക നല്‍കി, ഒപ്പമെത്തി മോദിയും അമിത് ഷായും അടക്കമുള്ളവര്‍

ന്യൂഡല്‍ഹി : എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി.രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി.നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പത്രിക നല്‍കാന്‍ ഒപ്പമെത്തിയിരുന്നു.

തിരുപ്പൂര്‍ സ്വദേശിയായ സി.പി.രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവുമാണ്. 21 വരെയാണു പത്രിക സമര്‍പ്പിക്കാനുള്ള അവസരം. സുപ്രീം കോടതി മുന്‍ ജഡ്ജി ബി.സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം 21നു രാജിവച്ചതോടെയാണു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബര്‍ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

More Stories from this section

family-dental
witywide