തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചു; കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രമെന്ന് രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചെന്നും കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രമെന്നും ഫെയ്സ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്ക് കുറിപ്പ്.

അഴിമതി, വിവാദം, സിപിഐഎം – കോൺഗ്രസ് സ്തംഭനാവസ്ഥ എന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം, ഉത്തരവാദിത്ത ഭരണം എന്നിവയെക്കുറിച്ചുള്ള ബിജെപി/എൻ‌ഡി‌എയുടെ കാഴ്ചപ്പാടിലേക്ക് മലയാളികൾ നീങ്ങുകയാണ്. ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. അവ വെളിവാക്കുന്നത് ഒരു മുന്നേറ്റത്തെയാണ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരട്ടിയിലധികമാണ് വർദ്ധിച്ചത് — 2020-ലെ 11.4 ശതമാനത്തിൽ നിന്ന് 2025-ൽ അത് 26.9 ശതമാനമായി ഉയർന്നു. അതായത്, വെറും അഞ്ച് വർഷം കൊണ്ട് 15.5 ശതമാനത്തിൻ്റെ വർദ്ധന.ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

കേരളത്തിൽ വളർച്ച കൈവരിക്കുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന എൻ്റെ നിലപാട് ശരിയെന്ന് തെളിയിക്കുകയാണ് ഈ പുതിയ കണക്കുകൾ.സിപിഎമ്മിൻ്റെയും കോൺഗ്രസ്സിൻ്റെയും അഴിമതിയുടെയും, വിവാദത്തിൻ്റെയും, രാഷ്ട്രീയത്തിൽ മനംമടുത്ത് ബിജെപി/എൻഡിഎയുടെ വികസത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും, പ്രവർത്തനമികവിൻ്റെയും രാഷ്ട്രീയത്തിനൊപ്പം ചുടവട് വച്ച് തുടങ്ങുകയാണ് മലയാളികൾ.ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു കഴിഞ്ഞു.

NDA’s vote share increased in local body elections; growth in Kerala is only for BJP, says Rajeev Chandrasekhar

More Stories from this section

family-dental
witywide