
ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. സാമൂഹികമാധ്യമങ്ങളിലൂടെ ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഹിമാനിയാണ് 27-കാരനായ നീരജ് ചോപ്രയുടെ ജീവിതപങ്കാളി.
താന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വിവരം നീരജ് മുമ്പ് വെളിപ്പെടുത്തിയിരുന്നില്ല. ജാവലിന്‍ത്രോയില്‍ രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരത്തിന്റെ വധുവും കായികമേഖലയില്‍നിന്നുതന്നെയാണ്. ഹരിയാനയിലെ ലാര്‍സൗലി സ്വദേശിയാണ് ഹിമാനി മോര്‍. അമേരിക്കയിലെ സൗത്ത് ഈസ്‌റ്റേണ്‍ ലൂയിസിയാന സര്‍വകലാശാലയില്‍ നിന്നാണ് ഹിമാനി പഠനം പൂര്‍ത്തിയാക്കിയത്.
ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റില്‍ ടെന്നിസ് പാര്‍ട്‌ടൈം വൊളൻ്റിയർ അസിസ്റ്റന്റായി ജോലിചെയ്തിട്ടുണ്ട്. ആംഹെസ്റ്റ് കോളജില്‍ ഗ്രാജുവേറ്റ് അസിസ്റ്റന്റായ ഹിമാനി അവിടെ വനിതാ ടെന്നിസ് ടീമിനെ നയിച്ചിട്ടുണ്ട്. മക്കോര്‍മാര്‍ക്ക് ഐസെന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍നിന്ന് സ്‌പോര്‍ട്‌സ് ആൻ്ഡ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്‌റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
Neeraj Chopra gets married, bride is Himani More