
കൊച്ചി : മുന്നിലുള്ളത് പൊലീസാണെന്നുപോലും പരിഗണിക്കാതെ ക്രൂരമായി മര്‍ദ്ദിച്ച്
നേപ്പാള്‍ യുവതി. എറണാകുളം അയ്യമ്പുഴയിലാണ് സംഭവം. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു യുവതിയുടേയും യുവാവിന്റെയും പരാക്രമം. നേപ്പാള്‍ സ്വദേശി ഗീതയെയും പുരുഷ സുഹൃത്തിനെയുമാണ് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ എസ് ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പില്‍ അയ്യമ്പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായി റോഡരികില്‍ ബൈക്ക് നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടത്.
അയ്യമ്പുഴയുടെ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. നേപ്പാള്‍ സ്വദേശിനിയും ആണ്‍ സുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. പൊലീസ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആക്രമണം. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.