
ടെല്‍ അവീവ്: ഗാസയിലെ ഏക ക്രിസ്ത്യന്‍ പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഇസ്രയേല്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ സംഭവത്തില്‍ ഏറ്റുപറച്ചില്‍ നടത്തി ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രസിഡന്റ് ട്രംപിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ആക്രമണത്തില്‍ ഖേദം രേഖപ്പെടുത്തി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയുമിറക്കി.
ആക്രമണത്തില്‍ പള്ളിക്ക് കേടുപാടുണ്ടായത് ഇസ്രയേലിന് പറ്റിയ അബദ്ധമാണെന്ന് നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ വിശദീകരിച്ചിരുന്നു. സംഭവത്തിലെ അതൃപ്തി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.