
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും അന്താരാഷ്ട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്തിലേക്കെന്ന് റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഫോൺ സംഭാഷണം നടത്തിയതായും ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് അറിയിച്ചു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിനും അതിനോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുമായി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു. അതേസമയം പലസ്തീൻ തടവുകാർ ഉടൻ സ്വതന്ത്രരാകും. ഹമാസ് വിട്ടയച്ച മുഴുവൻ ബന്ദികളുടെയും പേരുകൾ ഇസ്രയേൽ പുറത്തുവിട്ടു. തടവുകാരെയും വഹിച്ചുള്ള ബസുകൾ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ എത്തി.