ട്രംപിൽ വിശ്വാസം, അമേരിക്കക്കൊപ്പം ചേർന്ന ഇറാന്‍റെ ആണവ സ്വപ്നങ്ങൾ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിൽ വിശ്വാസമർപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്‍റെ അമേരിക്കക്കൊപ്പം ചേർന്ന് ഇറാന്‍റെ ആണവ സ്വപ്നങ്ങളില്ലാതാക്കുമെന്ന പ്രഖ്യാപനമാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇന്ന് നടത്തിയത്. പശ്ചിമേഷ്യയിലെ ഇറാൻ്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കുമെന്നും നെതന്യാഹുവിൻ്റെ പ്രഖ്യാപനമുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആയിരുന്നു പരാമർശം.

“ട്രംപിനൊപ്പം ചേർന്ന് ഇറാന്‍റെ ആണവ സ്വപ്നങ്ങളില്ലാതാക്കും, ആയത്തുള്ളമാരെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ല, അതിനായി യുഎസിനൊപ്പം തോളോട് തോള്‍ ചേർന്ന് പ്രവർത്തിക്കും,” ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ജെറുസലേമില്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനമുണ്ടായത്.

More Stories from this section

family-dental
witywide