എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍’നരകത്തിന്റെ വാതിലുകള്‍ തുറക്കും’; ഹമാസിന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ബന്ദി മോചനത്തില്‍ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിച്ചില്ലെങ്കില്‍ ‘നരകത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന്’ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഗാസയില്‍ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് പൊതുവായൊരു പദ്ധതിയുണ്ട്. എന്നാലത് ഇപ്പോള്‍ പരസ്യമാക്കാനാവില്ല. അവസാനത്തെയാള്‍ ഉള്‍പ്പെടെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും’ നെതന്യാഹു പറഞ്ഞതിങ്ങനെ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

Also Read

More Stories from this section

family-dental
witywide