ഓണസമ്മാനമായി തിരുവോണദിനത്തിൽ അമ്മത്തൊട്ടിലെത്തി നാലുദിവസം പ്രായമായ പുതിയ അംഗം; കുഞ്ഞിന് തുമ്പ എന്ന് പേര്

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തിലെ അമ്മത്തൊട്ടിലില്‍ തിരുവോണ ദിനത്തില്‍ പുതിയ അതിഥി എത്തി. ഇന്ന് ഉച്ചയോടെ കിട്ടിയ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തുമ്പ എന്ന് പേരിട്ടു. ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിയോടെ ഒരാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ലഭിച്ചിരുന്നു. രാജ്യം 79-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച കുഞ്ഞിന്‌ ‘സ്വതന്ത്ര‘ എന്ന്‌ പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു.

2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പരിശോധന നടത്തി. കുഞ്ഞിന്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന്‌ കണ്ടതിനെ തുടർന്ന്‌ കുഞ്ഞിനെ തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ ദത്തെടുക്കൽ നടപടി ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ രണ്ട്‌ മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു.

More Stories from this section

family-dental
witywide