ന്യൂ ജേഴ്‌സി- ഇന്ത്യ സഹകരണം; ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫിയും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി

കൊച്ചി: വ്യവസായ വാണിജ്യരംഗത്ത് ന്യൂ ജേഴ്‌സി-ഇന്ത്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫിയും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

കൊച്ചിയിലെ ഹയാത്ത് ഹോട്ടലിൽ നടന്ന ചർച്ചയിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊച്ചിയിലെ ചർച്ചയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും പ്രവാസി കോണ്ക്ലേവിന്റെയും നേതാവ് അലക്സ് കോശി വിളനിലവും പങ്കെടുത്തു.

സ്റ്റേറ്റിന്റെ വ്യവസായ വികസനത്തിന് പ്രവർത്തിക്കുന്ന ‘ചൂസ് ന്യു ജേഴ്‌സി’ പ്രോജക്ട് പ്രസിഡന്റ്റും സി.ഇ.ഒയുമായ വെസ്ലി മാത്യുസ് അടക്കം 30 അംഗ സംഘവുമായാണ് ഗവർണർ എത്തിയത്. കൊച്ചി വിമാനത്താവളവും സംഘം സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് എത്തിയ സംഘം ഞായറാഴ്ച്ച വൈകീട്ട് ബാംഗ്ലൂരിന്‌ പോയി.

More Stories from this section

family-dental
witywide