കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന് നവനേതൃത്വം; 54 മത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിന് പുതിയ നേതൃത്വത്തെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ 54 മത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷികപൊതുയോഗം തിരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഏകകണ്ഠമായാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തത്.2026-ലെ പ്രസിഡന്റായി ഹേമചന്ദ്രൻപെരിയാൽ, സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോ, ട്രഷററായി വിനോദ് കെആർക്കേ, വൈസ് പ്രസിഡന്റായി ഷാജിവർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജോസി സ്‌കറിയ, ജോയിന്റ് ട്രഷററായി മാമ്മൻ എബ്രഹാം എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. അതോടൊപ്പം തന്നെ ഒൻപത് കമ്മറ്റി അംഗങ്ങളും രണ്ട് ഓഡിറ്റർമാരും പുതിയ ഒരു ബോർഡ് ഓഫ് ട്രസ്റ്റീ അംഗവും തിരഞ്ഞെടുക്കപ്പെട്ടു.

കമ്മറ്റി അംഗങ്ങളായി ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുകുട്ടൻ, സജി തോമസ്, പ്രകാശസ്തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ എന്നിവരും ഓഡിറ്റർമാരായി തോമസ് സക്കറിയ, ദീപു പോൾ എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2025 വർഷത്തെ പ്രസിഡന്റായി പ്രവർത്തിച്ച സജി എബ്രഹാമാണ് അഞ്ചംഗബോർഡ് ഓഫ് ട്രസ്‌റ്റിയിൽ പുതിയ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായി പ്രവർത്തിച്ച വർഗ്ഗീസ് കെ. ജോസഫാണ് 2026-ലെ ട്രസ്‌റ്റീ ബോർഡ് ചെയർമാനായി സ്ഥ‌ാനം ഏൽക്കുന്നത്.

പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം എന്നിവരാണ് ട്രസ്‌റ്റീ ബോർഡിലെ മറ്റ് നാല് അംഗങ്ങൾ. ഇവരെല്ലാവരും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളാ സമാജം പ്രസിഡന്റായി സ്തു‌ത്യർഹ സേവനം കാഴ്ച്ച വച്ചവരാണ്.2026 മുതൽ പുതുതായി നിലവിൽ വന്ന പദവിയാണ് സമാജം ജോയിന്റ് ട്രഷറർ. അൻപത്തിനാല് വർഷമായി പ്രവർത്തിക്കുന്ന കേരളാ സമാജത്തിലെ ജോയിന്റ് ട്രഷറർ എന്ന പ്രഥമ സ്ഥാനമാണ് തിരഞ്ഞെടുക്കപ്പെട്ട മാമ്മൻ എബ്രഹാമിന്. കേരളാസമാജത്തിൽ മുൻകാല പ്രവർത്തി പരിചയമുള്ളവരെയും ഏതാനും പുതു മുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾ നടത്തുന്ന ക്രമീകരണങ്ങൾ പിന്നീട് തീരുമാനിക്കും. എല്ലാകേരളാ സമാജം അംഗങ്ങൾക്കും അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പേരിലുള്ള ക്രിസ്മസ്- പുതുവത്സര ആശംസകൾ നിയുക്‌ത പ്രസിഡന്റ് ഹേമചന്ദ്രൻ, സെക്രട്ടറി മാത്യുക്കുട്ടി, ട്രഷറർ വിനോദ് എന്നിവർ സംയുക്‌തമായി ആശംസിച്ചു.

New Leadership for Kerala Samajam of Greater New York; The Annual General Meeting elected new leadership to take over the reins for the 54th year

More Stories from this section

family-dental
witywide