ഫിലാഡൽഫിയയിലെ കോട്ടയം അസോസിയേഷന് നവനേതൃത്വം 

ഫിലാഡൽഫിയ: കോട്ടയം അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡൻ്റ് സണ്ണി കിഴക്കേമുറിയുടെ അധ്യക്ഷതയിൽ നവംബർ 16 ന് ചേർന്നു. അക്ഷരനഗരിയിൽ നിന്നും കുടിയേറിയവരും വടക്കേ അമേരിക്കയിലെ പ്രമുഖ പ്രാദേശിക ചാരിറ്റി സംഘടനയും കാൽ നൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണ് കോട്ടയം അസോസിയേഷൻ.

ഇതര സംഘടനകളുമായുള്ള സഹകരണവും അംഗങ്ങളുടെ ഇടയിലെ പരസ്പര ഐക്യവുമാണ്  കോട്ടയം അസോസിയേഷന്റെ  വിജയരഹസ്യമെന്ന് സണ്ണി കിഴക്കേമുറി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്  കുര്യൻ  രാജൻ (ജനറൽ സെക്രട്ടറി ) വായിക്കുകയും ജോൺ പി വർക്കി (ട്രെഷറർ ) വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

പുതിയ ഭരണ സമിതിയിലേക്ക് സാജൻ വർഗീസ് (പ്രസിഡന്റ് ), ജീമോൻ ജോർജ് ( വൈസ് പ്രസിഡന്റ് ), സഞ്ചു സക്കറിയ (ജനറൽ സെക്രട്ടറി ), സാബു ജേക്കബ് (ജോയിന്റ്  സെക്രട്ടറി ), ജോൺ പി വർക്കി (ട്രെഷറർ ),  മാത്യു ഐയ്പ്  (ജോയിന്റ് ട്രെഷറർ ), സണ്ണി കിഴക്കേമുറി(ചാരിറ്റി )  ബെന്നി കൊട്ടാരം ( പ്രോഗ്രാം ), ജെയ്സൺ വർഗീസ്, ജോൺ മാത്യു ( പിക്നിക് ) ജോസഫ് മാണി , കുര്യൻ രാജൻ , ജോബി ജോർജ് ,  ജെയിംസ് അന്ത്രയോസ് , എബ്രഹാം ജോസഫ് , രാജു കുരുവിള , സാബു പാമ്പാടി , സെറിൻ ചെറിയാൻ കുരുവിള , വർക്കി പൈലോ , വർഗീസ് വർഗീസ് എന്നിവരെ 2026-2027 ലെ ഭാരവാഹികളായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. 

സാജൻ വർഗീസ്  മുൻ ചെയർമാൻ, ട്രൈസ്റ്റേറ്റ്  കേരള ഫോറം കൂടാതെ മറ്റു നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വ നിരയിലെ സാരഥിയുമാണ് .  ജീമോൻ ജോർജ്  സാമൂഹിക രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലും കൂടാതെ മലയാളി കമ്മ്യൂണിറ്റിയിലെ നിറ സാന്നിധ്യവുമായി പ്രവർത്തിച്ചു വരുന്നു.  സഞ്ചു സക്കറിയ കലാലയ രാഷ്ട്രീയ പ്രവർത്തന മേഖലകളിലൂടെയും കോട്ടയം അസോസിയേഷൻ സുവനീർ  കമ്മിറ്റിയുടെ മുൻ ചീഫ് എഡിറ്ററും ആയിരുന്നു. ജോൺ പി വർക്കി കോട്ടയം അസോസിയേഷന്റെ മുൻ നിര പ്രവർത്തകനും ഒരു മികച്ച സംഘാടകനുമാണ് . 

പെരുമ്പാവൂരിനടുത്ത്  പണി പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽ ദാനം നടത്തുകയും കൂടാതെ പ്രഥമ വിദ്യാഭാസ സഹായ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തതായി പൊതുയോഗത്തിൽ അറിയിച്ചു . 

സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനകൾ പ്രവർത്തിക്കണമെന്നും വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിക്കണമെന്നും പുതുതായി സ്ഥാനമേറ്റടുത്ത സാജൻ വർഗീസ് അഭിപ്രായപ്പെട്ടു 

കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ജനുവരി 3 ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് നടത്തുവാനും കൂടാതെ ഈ വർഷം കുടുംബസമേതം അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു . കുര്യൻ രാജൻ എല്ലാവർക്കും നന്ദി പറയുകയും തുടർന്ന് ഡിന്നറിനു ശേഷം യോഗം അവസാനിക്കുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി http://www.kottayamassociation.org സന്ദർശിക്കുക 

വാർത്ത – ജീമോൻ ജോർജ് ഫിലാഡൽഫിയ

New leadership for the Kottayam Association in Philadelphia

More Stories from this section

family-dental
witywide