ഇന്ത്യാവിഷൻ്റെ ലോഗോയും പേരും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജമെന്ന് എം കെ മുനീര്‍

മലപ്പുറം: മലയാള സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമെന്ന് ഇന്ത്യാവിഷന്‍ സ്ഥാപകനും എംഎല്‍എയുമായ എം കെ മുനീര്‍. അങ്ങനെയൊരു സ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് എം കെ മുനീര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ, കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യാവിഷന്‍ അധികൃതര്‍

New media establishment using Indiavision’s logo and name; MK Muneer calls it fake

More Stories from this section

family-dental
witywide