വിഎസിന്റെ നില ഗുരുതരമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്ചുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വി എസ് ഇപ്പോഴുള്ളത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്.

ഇന്നലത്തെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. അഛന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അരുണ്‍കുമാറും പറഞ്ഞിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

More Stories from this section

family-dental
witywide