മേയ് ഒന്ന് മുതല്‍ എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നതിന് പുതിയ നിരക്ക്; അറിഞ്ഞോ ഈ മാറ്റം

എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നതിന് മേയ് ഒന്ന് മുതല്‍ നല്‍കേണ്ട നിരക്കുകളില്‍ മാറ്റം വരുത്തി. റിസര്‍വ് ബാങ്കാണ് എടിഎം ഇടപാടുകളില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. പണം പിന്‍വലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാന്‍സാക്ഷനും 21 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് ഒന്നാം തീയതി മുതല്‍ 23 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും പണം സൗജന്യമായി പിന്‍വലിക്കാം. മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയാണ്.

എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് പച്ചക്കൊടി കാട്ടിയത്.

More Stories from this section

family-dental
witywide