TSA യുടെ പുതിയ നിയമം; അമേരിക്കയിൽ 2026 ഫെബ്രുവരി 1 മുതൽ REAL ID ഇല്ലാതെയുള്ള വിമാനയാത്രയ്ക്ക് നൽകേണ്ടത് 45 ഡോളർ

വാഷിങ്ടൺ: REAL ID ഇല്ലാതെ 2026 ഫെബ്രുവരി 1 മുതൽ അമേരിക്കയിലെ ആഭ്യന്തര വിമാനയാത്രകൾക്ക് പോകുന്നവർക്ക് 45 ഡോളർ ഫീസ് അടയ്ക്കേണ്ടി വരുമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) അറിയിച്ചു. തിരിച്ചറിയൽ രേഖകളില്ലാത്ത യാത്രക്കാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ നടപ്പിലാക്കുന്ന TSA Confirm.ID സംവിധാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിരക്ക്.

മുമ്പ് നിർദേശിച്ചിരുന്ന 18 ഡോളർ ഫീസ് ഇരട്ടിയിലധികം ഉയർത്തിയാണ് പുതിയ തീരുമാനം. REAL ID ഇല്ലാത്ത യാത്രക്കാരെ സുരക്ഷാ നിരയിലേക്കു പ്രവേശിക്കുന്നതിന് മുൻപ് Confirm.ID സംവിധാനം ഉപയോഗിക്കാൻ റഫർ ചെയ്യും. ബയോമെട്രിക് വിവരങ്ങളടക്കം സമർപ്പിച്ചാൽ മാത്രമേ TSA സുരക്ഷാസംവിധാനം കടക്കാൻ അനുവദിക്കുകയുള്ളൂ.

മിനസോട്ട, മിഷിഗൺ, ന്യൂയോർക്ക്, വെർമോണ്ട് എന്നി സംസ്ഥാനങ്ങൾ REAL ID-compliant ID കാർഡുകളും Enhanced Driver’s License (EDL)ഉം നൽകുന്നുണ്ട്.വാഷിംഗ്ടൺ സംസ്ഥാനo EDL മാത്രം നൽകുന്നു. EDL-ലുകൾക്ക് സ്റ്റാർ ചിഹ്നത്തിന് പകരം ഒരു ഫ്ലാഗ് അടയാളം ഉണ്ടായിരിക്കും.ഇവയിൽ പ്രത്യേക ചിപ്പ് ഉണ്ടായിരിക്കും, അതിലൂടെ കാനഡ, മെക്സിക്കോ, കരീബിയൻ എന്നിവിടങ്ങളിൽ നിന്ന് ഭൂമിയിലൂടെയോ കടൽമാർഗമോ യുഎസിലേക്ക് പ്രവേശിക്കാൻ സാധിക്കും.

എന്നാൽ, REAL ID ഉപയോഗിച്ച് അതിർത്തി കടക്കാൻ സാധിക്കില്ല എന്നത് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ വ്യക്തമാക്കുന്നു. EDL-കൾ അതിർത്തി യാത്രകൾക്കുള്ള പ്രത്യേക പ്രമാണം എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസിലോ സ്റ്റേറ്റ് ഐഡി കാർഡിലോ ഉള്ള നക്ഷത്ര ചിഹ്നം (കറുപ്പ്/സ്വർണം നിറത്തിലുള്ളതോ, നിറമുള്ളതോ ഔട്ട്ലൈൻ മാത്രമോ) REAL ID-compliant ആണെന്ന് സൂചിപ്പിക്കുന്നു.

REAL ID ഇല്ലാത്തവർക്ക് യുഎസ് പാസ്പോർട്ട് / പാസ്പോർട്ട് കാർഡ്, വിദേശ പാസ്പോർട്ട്, Veteran Health ID , DHS Trusted Traveler കാർഡുകൾ, Department of Defense ID , ഗ്രീൻ കാർഡ്, Border Crossing Card, ഫെഡറലി അംഗീകരിച്ച ട്രൈബൽ ഐഡി, Canadian Provincial Driver’s License, Employment Authorization Card (I-766) മറ്റ് ഫെഡറലി അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ എന്നി രേഖകളും TSA അംഗീകരിക്കും. ഇവയുടെ കാലാവധി കഴിഞ്ഞാലും രണ്ട് വർഷം വരെ TSA ഉപയോഗം അനുവദിക്കും.

REAL ID ഇല്ലാത്തവർ, അംഗീകരിക്കപ്പെട്ട മറ്റ് ID ഇല്ലാത്തവർ തിരിച്ചറിയൽ TSA സ്ഥിരീകരിക്കേണ്ട സാഹചര്യം വന്നവർ എന്നിവർ Confirm.ID ഉപയോഗിക്കണം. ഇവർക്ക് മാത്രമാണ് 45 ഡോളർ Confirm.ID ഫീസായി അടക്കേണ്ടി വരുന്നത്. 94 ശതമാനം യാത്രക്കാരും ഇതിനോടകം REAL ID-compliant രേഖകൾ ഉപയോഗിക്കുന്നുവെന്ന് TSA പറയുന്നു. അതേസമയം, തിരിച്ചറിയൽ രേഖകളില്ലാതെ Confirm.ID പ്രക്രിയയിൽ സഹകരിക്കാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല.

New TSA rule; From February 1, 2026, you will have to pay $45 for air travel in the United States without a REAL ID

More Stories from this section

family-dental
witywide