2026 പുതുവർഷത്തെ എതിരേൽക്കാൻ ഇപ്പോൾ തന്നെ പുതുവർഷ ട്രൻ്റായി പച്ച മുന്തിരി. സമൂഹമാധ്യമങ്ങളിലാകെ പച്ച മുന്തിരി ട്രൻ്റ് പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള “12 Grapes Challenge “എന്ന സ്പാനിഷ് ആചാരമാണ് ഇത്. പുതുവത്സര രാത്രി പന്ത്രണ്ട് മണിയ്ക്ക് പന്ത്രണ്ട് മുന്തിരി കഴിച്ചുകൊണ്ട് പന്ത്രണ്ട് ആഗ്രഹങ്ങൾ നടത്തുന്ന ആചാരമാണ് 12 Grapes Challenge.
നമ്മൾ കഴിക്കുന്ന ഓരോ മുന്തിരിയും വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസങ്ങളെ ആണ് സൂചിപ്പിക്കുന്നത്. പന്ത്രണ്ട് മുന്തിരിയും കൃത്യ സമയത്ത് കഴിച്ച് തീർത്താൽ പുതു വർഷം ഏറെ ഭാഗ്യം നിറഞ്ഞതും ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കുന്നതും ആകുമെന്നാണ് വിശ്വാസം. അതേസമയം, ഈ ആചാരത്തിന് പിന്നിൽ ആരോഗ്യപരമായ ഗുണങ്ങളുമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പുതുവത്സര ആഘോഷങ്ങൾക്കിടയിൽ നമ്മൾ നമ്മുക്കായി മാറ്റി വെക്കുന്ന ഈ പന്ത്രണ്ട് സെക്കൻഡിൽ ശരീരത്തിന് വളരെ വിശ്രമം ലഭിക്കുമെന്നും, ശ്വസനം സാധാരണഗതിയിലാവുകയും ശരീരത്തിന്റെ സമ്മർദ്ദം കുറയുകയും ചെയ്യുന്നു. കൂടാതെ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന നാച്ചുറൽ പഞ്ചസാര, നാരുകൾ, വിറ്റാമിനുകൾ എന്നിവ ദഹനത്തെ സഹായിക്കും.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തയോട്ടത്തിനും മികച്ചതാണെന്നും അതിനാലാകണം ഇത്രയും പോഷക ഗുണങ്ങൾ ഉള്ള മുന്തിരി ഈ ആചാരത്തിന് പൂർവികർ തിരഞ്ഞെടുത്തത് എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
New Year green grapes; Can you get twelve wishes by eating twelve grapes at twelve o’clock?











