
ഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. സുരക്ഷാ പ്രശ്‌നം കാരണം ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് തിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച ഇറ്റലിയിലെ ലിയൊണാഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കുശേഷമാകും ഇന്ത്യയിലേക്ക് യാത്രതിരിക്കുകയെന്ന് എയർലൈൻസ് അറിയിച്ചു. ഇ മെയിൽ വഴിയാണ് ബോംബ്ഭീഷണി സന്ദേശം എത്തിയത്.
ഫെബ്രുവരിശനിയാഴ്ച വൈകിട്ട് ന്യൂയോർക്കിലെ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനമായ എ എ 292 ആണ് റോമിലേക്ക് വഴിതിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോംബ് ഭീഷണി മൂലമാണ് വഴിതിരിച്ചുവിടൽ നടന്നതെന്നാണ് ഇറ്റലിയിലെ വാർത്താ ഏജൻസിയായ അൻസ പറയുന്നത്.