
ജീമോൻ റാന്നി
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സംഘടനയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ പിക്നിക് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ നാലിന് (ശനി) രാവിലെ 9 മണിക്ക് പോർട്ട് വാഷിംഗ്ടണിലെ നോർത്ത് ഹെംപ്സ്റ്റഡ് ബീച്ച് പാർക്കിൽ (175 W Shore Rd, Port Washington, NY 11050) ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സമൂഹങ്ങളെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പിക്നിക്കിന്റെ ഭാഗമായി വിവിധ ഗെയിമുകളും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി പ്രസിഡൻ്റ് റവ. സാം എൻ. ജോഷ്വായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്.
സജി തോമസ് (കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോർജ് തോമസ് (ട്രഷറർ), ഫാ. ജോൺ തോമസ് (വൈദീക വൈസ് പ്രസിഡൻ്റ്), അനിൽ തോമസ് (അത്മായ വൈസ് പ്രസിഡൻ്റ്), ജയ് കെ. പോൾ (ജോയിൻ്റ് സെക്രട്ടറി), അച്ചാമ്മ മാത്യു (ജോയിൻ്റ് സെക്രട്ടറി), ജോസഫ് വി. തോമസ് (ജോയിൻ്റ് ട്രഷറർ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഈ പിക്‌നിക് മലയാളി ക്രൈസ്തവർക്ക് കുടുംബസഹിതമായി പങ്കുചേരാനും, സൗഹൃദബന്ധങ്ങൾ മെച്ചപ്പെടുത്താനും, ആദ്ധ്യാത്മികവും സാംസ്കാരികവുമായ അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള സുവർണ്ണാവസരമാണ്. ഈ പിക്നിക്കിൽ, എല്ലാ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാ അംഗങ്ങളേയും പിക്‌നിക്കിലേക്ക് ഹൃദയംഗമമായി പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.