
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6 ശനി രാവിലെ 10:30 മുതൽ എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിലാണ് (1500 DePaul Street, Elmont, NY 11003) സമാജത്തിന്റെ 53 മത് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പാലാ എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യാതിഥിയാകും. വേദ പണ്ഡിതനായ രാജീവ് ഭാസ്കർ ഓണസന്ദേശം നൽകും.
താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുക. പിന്നീടുള്ള പൊതു സമ്മേളനത്തിൽ മുഖ്യാതിഥി മാണി സി. കാപ്പൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. നിറപറയും, നിലവിളക്കും, ഓണപ്പൂക്കളവും, തിരുവാതിര, സംഘ നൃത്തം, മോഹിനിയാട്ടം, സംഗീത പരിപാടികൾ എന്നിവയും, ഫോട്ടോബൂത്ത്, കാഞ്ചീപുരം, ബനാറസ്, കേരളാ സെറ്റ് സാരികൾ, ബ്രൈഡൽ കളക്ഷൻസ്, ആഭരണ സെറ്റുകൾ തുടങ്ങിയവയുടെ വില്പന ബൂത്ത് എന്നിങ്ങനെ വിവിധ ക്രമീകരണങ്ങളാണ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടകർ സജ്ജമാക്കുന്നത്. വിഭവ സമൃദ്ധമായ സ്വാദിഷ്ട നാടൻ ഓണസദ്യയും ഉണ്ടാകും. പ്രവേശനത്തിന് പാസ് ഉണ്ടാകും.
കേരളാ സമാജം പ്രസിഡൻറ് സജി എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ എന്നിവരുടെയും കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ പയ്യാൽ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, തോമസ് പ്രകാശ്, ചാക്കോ കോയിക്കലത്ത്, ജയ്‌സൺ വർഗ്ഗീസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ് എന്നിവരുടെയും നേതൃത്വത്തിലാണ് ഓണാഘോഷങ്ങൾക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : (1) Saji Abraham, President – 917-617-3959; (2) Mathewkutty Easow, Secretary – 516-455-8596; (3) Vinod Kearke, Treasurer – 516-633-5208.















