ഷൂസ് ധരിച്ച് ക്ഷേത്രത്തില്‍, വിവാദത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനിയെ പിടികൂടി ഷൂസ് വിവാദം. ഷൂ ധരിച്ച് ഒന്നിലധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള മംദാനിയുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. മംദാനി, തന്റെ ‘ഹിന്ദു പൈതൃകത്തില്‍’ മുമ്പ് അഭിമാനിച്ചിരുന്ന വ്യക്തിയാണെങ്കിലും മതപരമായ ഇടങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റം നിലവില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ക്ഷേത്ര ദര്‍ശനത്തിനിടെ ചെരിപ്പുപോലും അഴിച്ചുമാറ്റാന്‍ താത്പര്യമില്ലാത്ത വ്യക്തി എന്ന നിലയിലും മംദാനി പരിഹസിക്കപ്പെടുന്നുണ്ട്.

‘സൊഹ്റാന് ഹിന്ദുക്കള്‍ പുള്ളിപ്പുലിക്ക് മാന്‍ എന്ന പോലെയാണെന്നും, ഇന്ത്യന്‍ അമേരിക്കക്കാര്‍ അവരുടെ പിന്തുണയ്ക്ക് പകരമായി ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം ഒരു സെല്‍ഫി മാത്രമാണെന്നും യുഎസ് രാഷ്ട്രീയക്കാര്‍ പരിഹസിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ തന്റെ ഷൂസ് ഊരിമാറ്റാന്‍ പോലും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ല,’ എന്ന് ഒരാള്‍ ഒരു ക്ഷേത്രത്തില്‍ നിന്ന് മംദാനിയുടെ ചിത്രം പങ്കിട്ട് എക്സില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. നവംബര്‍ 4 നാണ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക.

‘ഹിന്ദുമതം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യത്തോടെയാണ് താന്‍ വളര്‍ന്നതെന്നും, രക്ഷാബന്ധന്‍ ആയാലും ദീപാവലിയായാലും ആ പാരമ്പര്യങ്ങളും മൂല്യങ്ങളും ഇന്ന് ഞാന്‍ വിലമതിക്കുന്ന മൂല്യങ്ങളെക്കുറിച്ച് എന്നെ വളരെയധികം പഠിപ്പിച്ചു’ എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide