ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് : മംദാനിക്ക് ലീഡ് പ്രവചിച്ച് സര്‍വ്വേകള്‍, ഏര്‍ലി വോട്ടിംഗില്‍ വോട്ടുരേഖപ്പെടുത്തി 735,000 പേര്‍, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നാലിരട്ടി വര്‍ധനവ്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഏകദേശം 735,000 പേര്‍ ഏര്‍ലി വോട്ടിംഗിന്റെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഏകദേശം നാലിരട്ടിയാണിതെന്ന് നഗരത്തിലെ തിരഞ്ഞെടുപ്പ് ബോര്‍ഡ് പറയുന്നു. ഏര്‍ലി വോട്ടിംഗില്‍ വോട്ടര്‍മാരില്‍, പ്രത്യേകിച്ച് യുവ വോട്ടര്‍മാരില്‍ താല്‍പ്പര്യം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ന്യൂയോര്‍ക്ക് നഗര മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്റാന്‍ മംദാനിയാണ് സര്‍വേകളില്‍ മുന്‍പന്തിയിലുള്ളത്. കൂടാതെ അദ്ദേഹത്തിന്റെ എതിരാളികളായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവ എന്നിവരാണുള്ളത്. എങ്കിലും അടുത്തിടെ നടന്ന രണ്ട് സര്‍വേകളില്‍, ഇവരെക്കാള്‍ മികച്ച ലീഡാണ് മംദാനിക്കുള്ളത്.

അറ്റ്‌ലസ് ഇന്റല്‍ സര്‍വ്വേയില്‍ 7 ശതമാനവും ബീക്കണ്‍ റിസര്‍ച്ച്/ഷാ & കമ്പനി റിസര്‍ച്ച് സര്‍വ്വേയില്‍ 16 ശതമാനവും ലീഡാണ് മംദാനിക്ക് പ്രവചിച്ചിട്ടുള്ളത്. നവംബര്‍ നാലിനാണ് തിരഞ്ഞെടുപ്പ്.

More Stories from this section

family-dental
witywide