ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ സ്വതന്ത്ര വ്യാപാര കരാർ; രൂക്ഷമായി വിമർശിച്ച് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്

ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും വിൻസ്റ്റൺ പീറ്റേഴ്‌സ് വ്യക്തമാക്കി. ഒമ്പത് മാസത്തെ ചർച്ചകൾക്കൊടുവിലാണ് ഡിസംബർ 22 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്.

എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ന്യൂസിലാൻഡിലെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം. ന്യൂസിലാൻഡിന്‍റെ പ്രധാന കയറ്റുമതി ഉൽപ്പന്നമായ പാൽ, വെണ്ണ, ചീസ് തുടങ്ങിയ ക്ഷീര ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കിയെന്നാണ് വിൻസ്റ്റൺ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനം.

സ്വന്തം കർഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഈ നിലപാടിനെതിരെയാണ് പീറ്റേഴ്‌സ് രംഗത്തെത്തിയത്. ന്യൂസിലാൻഡ് കർഷകർക്ക് ഈ കരാറിൽ ഗുണമൊന്നുമില്ല, ഇത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരത്തിന് പകരം കുടിയേറ്റത്തിനാണ് കരാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കരാറിനായി മൂന്ന് വർഷത്തെ കാലാവധിയുണ്ടായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഒമ്പത് മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയത് ‘ലോ-ക്വാളിറ്റി’ കരാറിന് കാരണമായെന്നും ന്യൂസിലാൻഡിന്‍റെ തൊഴിൽ വിപണിയെ കരാർ ബാധിക്കുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

സ്വതന്ത്ര കരാറിലെ പ്രധാന വ്യവസ്ഥകളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. ന്യൂസിലാൻഡിൽ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും. ന്യൂസിലാൻഡ് ഇന്ത്യയിൽ അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലാൻഡിൽ 100 ശതമാനം നികുതിയില്ലാത്ത പ്രവേശനം ലഭിക്കുകയും ചെയ്യും.

New Zealand Foreign Minister Winston Peters strongly criticizes India-New Zealand free trade agreement

More Stories from this section

family-dental
witywide