
കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തൽ. നൈജീരിയൻ ലഹരി മാഫിയയുടെ വൻ ശൃംഖല ഇന്ത്യയിലുണ്ടെന്നും സംഘത്തിന്റെ ഇടപാടുകൾ ഡാർക് വെബ് വഴിയെന്നും കണ്ടെത്തി പൊലീസ് കണ്ടെത്തി. 2010ലാണ് നൈജീരിയൻ രാസലഹരി മാഫിയ സംഘത്തിൽപ്പെട്ടവർ വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്.
സംഘത്തിൽ ഉൾപ്പെട്ട ഡേവിഡ് ജോൺ ആണ് ആദ്യമെത്തിയത്ഇന്ത്യയിലേക്ക് ഡേവിഡിന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ എത്തിയത്. ഡേവിഡിന് നൈജീരിയൻ പാസ്പോർട്ടുമില്ല. 2025 ഫെബ്രുവരിൽ മലപ്പുറം സ്വദേശി സിറാജ് എംഡിഎംഎയുമായി പിടിയിലായ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്.
ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്. രാജ്യത്ത് നുഴഞ്ഞു കയറിയത് സംബന്ധിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. വിവരങ്ങൾ കേന്ദ്ര ഏജൻസി എഫ്ആർആർഒ ക്ക് കൈമാറും.