നിലമ്പൂര്‍ പോരാട്ടം : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം; ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം

കൊച്ചി: പിവി അന്‍വര്‍ രാജിവെച്ച് ഒഴിഞ്ഞ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആരെത്തുമെന്ന് ഇന്നറിയാം. ആര്യാടന്‍ ഷൗക്കത്ത് ആണോ വി എസ് ജോയി ആണോ മത്സരിക്കുന്നത് എന്നതിലാണ് ഇന്ന് തീരുമാനമെത്തുക. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായതിനാല്‍ പ്രിയങ്കയുടെയും രാഹുലിന്റെയും അനുമതി വാങ്ങിയ ശേഷം ഇന്ന് ഉച്ചയ്ക്ക് മുന്‍പു പ്രഖ്യാപനമുണ്ടാകും. ഒരാളുടെപേര് ഹൈക്കമാന്‍ഡിനു കൈമാറാനാണ് കെപിസിസിയുടെ നീക്കം.

സംസ്ഥാന നേതാക്കളുടെചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. അതേസമയം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേര് ഹൈക്കമാന്‍ഡിന് അയക്കാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്.

More Stories from this section

family-dental
witywide