
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ കേസിൽ സഹായം നൽകാൻ കഴിയുന്ന എല്ലാ സൗഹൃദ എല്ലാ സൗഹൃദ രാജ്യങ്ങളുമായും അധികാരികളുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയം (എംഇഎ) ത്തിന്റെ പ്രതിവാര ബ്രീഫിംഗിലാണ് ഇക്കാര്യം അറിയിച്ചത്.നിമിഷ പ്രിയയുടെ കുടുംബത്തിന് പ്രശ്‌നം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, കേസിൽ ഇന്ത്യാ ഗവൺമെന്റ് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ ഞങ്ങൾ നിയമസഹായം നൽകുകയും ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിനായി ഞങ്ങൾ പതിവായി കോൺസുലാർ സന്ദർശനങ്ങൾ ക്രമീകരിക്കുകയും പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. നിമിഷപ്രിയയുടെ കുടുംബത്തിന് എതിർ കക്ഷിയുമായി പരസ്പര സമ്മതത്തോടെയുള്ള ഒരു പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിന് സമീപ ദിവസങ്ങളിൽ എല്ലാവരും ചേർന്ന് നടത്തിയ യോജിച്ച ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2025 ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. ഞങ്ങൾ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.