ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽരണ്ട് പേരുടെ നില ഗുരുതരമാണ്. മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടര്‍ ആണ് അപകടത്തിൽ പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വഴുക്കലുള്ള റോഡിലാണ് അപകടമുണ്ടായതെന്നും കനത്ത മഴപെയ്തപ്പോള്‍ ട്രാക്ടര്‍ റോഡിനോട് ചേര്‍ന്ന് അടുപ്പിച്ചുവെന്നും ജീപ്പ് റോഡില്‍ ആണ് അപകടം നടന്നത്. സാധാരണഗതിയില്‍ ഇതുവഴി അധികം ഭക്തര്‍ പോകാറില്ലെന്നും സന്നിധാനം എസ്‌ഐ അരുണ്‍ പറഞ്ഞു.
ഒന്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിൽ രണ്ടുപേരെ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തുവെന്നും മലയാളിയായ കൊല്ലം സ്വദേശി രാധാകൃഷ്ണനും (69) കൂടാതെ കര്‍ണാടക, തെലങ്കാന സ്വദേശികൾക്കുമാണ് പരിക്കേറ്റതെന്നും എസ്‌ഐ കൂട്ടിച്ചേർത്തു
Nine people, including two children, injured as tractor runs into devotees at Sabarimala Sannidhanam









