
ഡൽഹി: കൊല്ലം എം പി, എന്‍ കെ പ്രേമചന്ദ്രനെ രണ്ടാം തവണയും ലോക്സഭാ ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്തി. പതിനെട്ടാം ലോക്സഭയുടെ കാലാവധി തീരുന്നതുവരെയാണ് ചെയര്‍മാന്‍ പദവി. ലോക്സഭയുടെ പാര്‍ട്ടി അംഗബലം കണക്കിലെടുത്താണ് പാര്‍ലമെന്‍റ് അംഗത്തെ പാനല്‍ ഓഫ് ചെയര്‍മാനില്‍ ഉള്‍പ്പെടുത്തുന്നത്.
ആര്‍.എസ്.പി യുടെ ഏക അംഗമായ എന്‍.കെ. പ്രേമചന്ദ്രനെ പതിനേഴാം ലോക്സഭയിലും പാനല്‍ ഓഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിയോഗിച്ചിരുന്നു. പതിനെട്ടാം ലോക്സഭയിലും പാനല്‍ ഓഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിയോഗിച്ചുകൊണ്ട് ഇന്ന് സഭ സമ്മേളിച്ചയുടനെ സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ചപ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ ഡസ്കിലടിച്ച് നടപടിയെ സ്വാഗതം ചെയ്തു.
ലോക്സഭാംഗം എന്ന നിലയിലുള്ള മികച്ച പ്രകടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ രണ്ടാം തവണയും സഭ നിയന്ത്രിക്കുന്നതിനുള്ള ചെയര്‍മാന്‍മാരുടെ പദവിയിലെത്തിച്ചു.