സ്കൂളിലെ രക്തക്കറ കഴുകി അധികൃതർ; രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതിൽ ദുരൂഹത

ജയ്പൂര്‍: രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചതിൽ ദുരൂഹത. ജയ്പൂരിലെ നീരദ് മോദി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അമൈറ(9)യാണ് 47 അടി ഉയരത്തില്‍ നിന്ന് ചാടി മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിട്ടുള്ളത്.

അമൈറ ചാടുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടി കെട്ടിടത്തിന്റെ കൈവരിയില്‍ കയറുന്നതും തുടര്‍ന്ന് താഴേക്ക് ചാടുന്നതും സിസിടിവി ദൃശങ്ങളിലുണ്ട്. എന്നാല്‍ പൊലീസ് സംഘം എത്തിയപ്പോഴേക്കും കുട്ടി വീണ സ്ഥലം വൃത്തിയാക്കിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.

കുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടെങ്കിലും പ്രേരണയെന്തെന്നതിൽ വ്യക്തതയില്ല. അതേസമയം, സംഭവത്തെക്കുറിച്ച് നീരദ് മോദി സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി.

No Bloodstains At Site; Mystery surrounds death of fourth-grade student in Rajasthan who jumped from school building

More Stories from this section

family-dental
witywide