എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളില്‍ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വേണ്ട ! വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സമീപ കാലങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ കണക്കിലെടുത്ത് സ്‌കൂള്‍ വര്‍ഷത്തിലെ അവസാന ദിവസത്തില്‍ കുട്ടികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്ക് വിലക്ക്. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

കാസര്‍കോട് യാത്രയയപ്പ് ചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചതും താമരശേരിയില്‍ സംഘര്‍ഷത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതും കണക്കിലെടുത്താണിത്. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ വിടപറച്ചില്‍ നടത്തുന്നത് സംഘര്‍ഷത്തില്‍ കലാശിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞയുടന്‍ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങണമെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണം. വീട്ടില്‍ പതിവു സമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം അയയ്ക്കും. തീരുമാനം കര്‍ശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്‌യഷാനവാസ് അറിയിച്ചു.

ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ടോയ്ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

More Stories from this section

family-dental
witywide