
താരസംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഭരണ സമിതിയിലേക്ക് 25 പേർ പത്രിക സമർപ്പിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയതോടെ, സ്ഥാനത്തേക്ക് കനത്ത മത്സരമാണ് നടക്കുകയെന്ന് ഉറപ്പായി. ജഗദീഷും ശ്വേത മേനോനും ഉൾപ്പെടെ അഞ്ച് പേർ പ്രസിഡന്റ് പദവിക്കായി പത്രിക നൽകി.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനും പത്രിക നല്‍കിയിട്ടുണ്ട്. അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഭരണസമിതിയിലേക്ക് പത്രിക നൽകിയവർ: ബാബുരാജ്, അൻസിബ ഹസ്സൻ, നവ്യ നായർ, സുരേഷ് കൃഷ്ണ, വിനു മോഹൻ, കൈലാഷ്, ജയൻ ചേർത്തല, ജഗദീഷ്, സന്തോഷ് കീഴാറ്റൂർ, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ആശാ അരവിന്ദ്, ടിനി ടോം, ശ്വേത മേനോൻ, ശ്രുതി ലക്ഷ്മി, സജിത ബേട്ടി, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ, സരയു മോഹൻ, അനന്യ, രഞ്ജിനി ജോർജ്, ജോയ് മാത്യു.