”ത്രസ്റ്റ് കിട്ടുന്നില്ല, താഴ്ന്നുപോകുന്നു…”പൈലറ്റിന്റെ മെയ്‌ഡേ സന്ദേശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കം കത്തിയെരിഞ്ഞ സംഭവത്തില്‍ പൈലറ്റിന്റെ അവസാന സന്ദേശങ്ങള്‍ പുറത്ത്. ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്‌ഡേ കോളില്‍ പൈലറ്റ് അവസാന നിമിഷങ്ങളില്‍ പറയുന്നത്. അങ്ങേയറ്റം അപകടകരമായ സന്ദര്‍ഭങ്ങളില്‍ വൈമാനികരും നാവികരും നല്‍കുന്ന സന്ദേശമാണ് മെയ്‌ഡേ കോള്‍.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.37 ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഫ്‌ലൈറ്റ് എഐ171 തകര്‍ന്നത് വിമാനത്തിന് എന്തോ തകരാറ് സംഭവിച്ചതിനാലാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പൈലറ്റിന്റെ പിഴവ് എന്ന തരത്തിലേക്ക് സംശയങ്ങളുടരുന്നതിനിടെയാണ് ത്രസ്റ്റ് കിട്ടുന്നില്ലെന്നും വിമാനം ഉയര്‍ത്താനാകുന്നില്ലെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളിന് (എടിസി) അയച്ച അടിയന്തര സന്ദേശത്തില്‍ പൈലറ്റ് വ്യക്തമാക്കുന്നത്.

വിമാന അപകടങ്ങള്‍ അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ദുരന്തത്തിന് 28 മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത് സഹായിക്കും.

More Stories from this section

family-dental
witywide