നൂതന സാമ്പത്തിക വളർച്ചയ്ക്ക് ദിശാബോധം പകരുന്ന ഗവേഷണം, സാമ്പത്തിക നൊബേൽ 3 പേ‍ർക്ക്; അമേരിക്കൻ-ഫ്രഞ്ച്-യുകെ ഗവേഷകർക്ക് പുരസ്കാരം

സ്റ്റോക്ക്ഹോം: നൂതന ആശയങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും സാമ്പത്തിക വളർച്ചയെ വിശദീകരിച്ച മൂന്ന് പ്രമുഖർക്ക് 2025-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് ഈ മഹനീയ പുരസ്കാരത്തിന് അർഹരായത്. പുതിയ ആശയങ്ങളും സാങ്കേതിക കണ്ടുപിടിത്തങ്ങളും സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാല വളർച്ചയ്ക്ക് എങ്ങനെ ഇന്ധനമാകുന്നുവെന്ന് ഇവർ തങ്ങളുടെ ഗവേഷണങ്ങളിലൂടെ വ്യക്തമാക്കി.

നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് യുഎസിലെ ഇല്ലിനോയിയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോയൽ മോക്കിർ പുരസ്കാരത്തിന് അർഹനായത്. സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിനാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും പുരസ്കാരം പങ്കിട്ടത്. ഈ വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇവർ തങ്ങളുടെ ഗവേഷണങ്ങളിൽ വിശദമായി പരിശോധിച്ചു.

ഫിലിപ്പ് അഗിയോൺ ഫ്രാൻസിലെ പാരിസിലെ കോളജ് ദെ ഫ്രാൻസിലും ഐഎൻഎസ്ഇഎഡിയിലും, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലും അധ്യാപകനാണ്. പീറ്റർ ഹൗവിറ്റ് യുഎസിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. ഇവരുടെ ഗവേഷണങ്ങൾ സാമ്പത്തിക വളർച്ചയുടെ ആധുനിക സിദ്ധാന്തങ്ങളെ സമ്പുഷ്ടമാക്കുകയും ഭാവിയിൽ സുസ്ഥിര വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

More Stories from this section

family-dental
witywide