
പോപ്യാംഗ്: ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ യുദ്ധക്കപ്പല്‍ വീണ്ടും സുരക്ഷിതമായി നീറ്റിലിറക്കി. മെയ് മാസത്തില്‍ നടന്ന ആദ്യ ശ്രമത്തില്‍ തന്നെ കപ്പല്‍ വെള്ളത്തില്‍ മുങ്ങി സാരമായ കേടുപാടുകള്‍ സംഭവിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിരവധി മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതെന്ന് വിശദമാക്കിയ 5000 ടണ്‍ യുദ്ധക്കപ്പലാണ് ഉദ്ഘാടന വേളയില്‍ തന്നെ കടലില്‍ മുങ്ങിത്താണത്. റി ഹ്യോംഗ് സന്‍ പാര്‍ട്ടിയുടെ സെന്‍ട്രെല്‍ മിലിട്ടറി കമ്മീഷന്റെ ഭാഗമാണ് കപ്പല്‍.
കപ്പല്‍ മുങ്ങിയതിനു പിന്നാലെ വടക്കന്‍ ചോങ്ജിനിലെ കപ്പല്‍ ശാലയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ ഉത്തര കൊറിയ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കപ്പല്‍ശാലയിലാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്. ചീഫ് എന്‍ജിനിയറും നിര്‍മാണ മേധാവിയും, അഡ്മിനിസ്‌ട്രേറ്റീവ് മേധാവിയും അടക്കമാണ് അറസ്റ്റിലായത്. ആദ്യ ഉദ്ഘാടന ദിനത്തില്‍ കപ്പല്‍ തകര്‍ന്നത് അശ്രദ്ധയുടേയും ഉത്തരവാദ രാഹിത്യത്തിന്റേയും ഫലമെന്നായിരുന്നു ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ വിശദമാക്കിയത്.