ആണവ സ്ഫോടനമല്ല, സിസ്റ്റം പരിശോധന മാത്രം: ട്രംപിന്റെ ഉത്തരവിൽ വ്യക്തത വരുത്തി ക്രിസ് റൈറ്റ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട പുതിയ ആണവായുധ പരിശോധനകളിൽ ആണവ സ്ഫോടനങ്ങൾ ഉണ്ടാകില്ലെന്നും ആണവ സ്ഫോടനമല്ല സിസ്റ്റം പരിശോധന മാത്രമാണ് നടക്കുന്നതെന്നും യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി.

ഇത് ആണവ സ്ഫോടനങ്ങൾ അടങ്ങിയ പരീക്ഷണങ്ങളല്ല. ഇവ അപകടകരമല്ലാത്ത പരീക്ഷണങ്ങളാണ്, അതായത് ആണവ സ്ഫോടനം ഇല്ലാത്ത സിസ്റ്റം ടെസ്റ്റുകളാണെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. ആണവായുധങ്ങളുടെ മറ്റു ഘടകങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ഈ പരീക്ഷണങ്ങളെന്നും റെറ്റ് കൂട്ടിച്ചേർത്തു.

ഡോണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ നമ്മുടെ ആണവായുധങ്ങൾ പരീക്ഷിക്കാൻ യുദ്ധവകുപ്പിന് നിർദ്ദേശം നൽകിയെന്ന് പറഞ്ഞത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്ചയ്ക്കു മുൻപായിരുന്നു. അതിനുശേഷം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ട്രംപ് വ്യക്തമായ മറുപടി നൽകാതെ വളരെ പെട്ടെന്ന് നിങ്ങൾ അറിയുമെന്നും പറഞ്ഞിരുന്നു.

അമേരിക്ക 1992-ന് ശേഷം ആണവ സ്ഫോടനപരീക്ഷണം നടത്തിയിട്ടില്ല. ആണവപരീക്ഷണങ്ങൾ നിരോധിക്കുന്ന ആഗോള ഉടമ്പടിയിൽ യുഎസ് ഒപ്പുവെച്ചെങ്കിലും റാറ്റിഫൈ ചെയ്തിട്ടില്ല. റഷ്യ പുതിയ ആണവ ഡ്രോൺ, ആണവശേഷിയുള്ള മിസൈൽ എന്നിവ പരീക്ഷിച്ച ശേഷമാണ് ട്രംപ് ആണവപരീക്ഷണങ്ങളെപ്പറ്റി പരാമർശിച്ചത്. അതേസമയം, റഷ്യ ആണവപരീക്ഷണം നടത്തിയിട്ടില്ലെന്നും യുഎസ്സ് പരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും അതിന് തയ്യാറാകുമെന്നുമാണ് റിപ്പോർട്ടുകൾ.

Not a nuclear explosion, just a system test: Chris Wright clarifies Trump’s order

More Stories from this section

family-dental
witywide