ഭീഷണിയല്ല, അത് യാഥാർത്ഥ്യം! ഇന്ത്യക്ക് അമേരിക്കയുടെ നോട്ടീസ്, നാളെ അർധരാത്രി ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ പ്രാബല്യത്തിലാകും

വാഷിംഗ്ടൺ: ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യാഥാർത്ഥ്യമാകുന്നു. ഇത് വ്യക്തമാക്കി അമേരിക്ക ഇന്ത്യക്ക് നോട്ടീസ് നൽകി. 25 ശതമാനം അധിക തീരുവ ഉൾപ്പെടെ മൊത്തം 50 ശതമാനം തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്ന് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസിലൂടെ അറിയിച്ചത്. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ വർധനയെന്ന് നോട്ടീസിൽ പറയുന്നു.

ഈ നടപടിക്ക് പ്രതികാരമായി യു.എസ്. ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. അതിനിടെ, അധിക തീരുവ പിൻവലിപ്പിക്കാൻ ട്രംപ് ഭരണകൂടത്തെ സ്വാധീനിക്കുന്നതിനായി ഇന്ത്യ വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുവ വർധന ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങളിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

More Stories from this section

family-dental
witywide