വൻ ഏറ്റുമുട്ടൽ, 10 കോടി തലയ്ക്ക് വിലയിട്ടിരുന്ന ബാലകൃഷ്ണയടക്കം 10 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മോഡം ബാൽകൃഷ്ണ ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മൈൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനപ്രദേശത്താണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഗരിയാബന്ദ് എസ്പി നിഖിൽ രാഖേച്ചയാണ് ഈ വിവരം സ്ഥിരീകരിച്ചത്. മാവോയിസ്റ്റ് സ്വാധീനമേഖലയിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. മനോജ്, രാമചന്ദർ, രാജേന്ദ്ര തുടങ്ങിയ പല പേരുകളിലും അറിയിപ്പെട്ടിരുന്ന ബാലകൃഷ്ണയുടെ തലയ്ക്ക് സർക്കാർ ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്നു.

സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ പ്രത്യേക യൂണിറ്റ്), മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകൾ എന്നിവ ഈ ഓപ്പറേഷനിൽ പങ്കെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നക്സലുകൾ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര വ്യക്തമാക്കി. ഇരുവിഭാഗങ്ങളും തമ്മിൽ ഇടവിട്ടുള്ള വെടിവെപ്പ് നടക്കുന്നതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നക്സലുകൾക്കെതിരെ സുരക്ഷാ സേന ശക്തമായ ഓപ്പറേഷനുകൾ നടത്തിവരികയാണ്. 2026 മാർച്ച് 31-നകം രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം പൂർണമായും ഇല്ലാതാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയ്ക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്. ഈ ഓപ്പറേഷൻ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide