കൊച്ചി: ഇനി 630 കിലോമീറ്റര്‍ ദൂരമുള്ള ബെംഗളൂരുവിലേക്ക് എട്ട് മണിക്കൂർ 40 മിനിറ്റിൽ എത്താം. എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്ന് എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടവും ആരംഭിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
ഉദ്‌ഘോടനയോട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവരാണ് യാത്രചെയ്യുന്നത്. നവംബര്‍ 11 മുതൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ ആരംഭിക്കും.
ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. ആറ് സ്റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടാവുക. അതിനാല്‍, എറണാകുളത്ത് നിന്നും ബെംഗളൂരൂ വരെയുള്ള എട്ട് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. ഈ പാതയിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ട്രെയിനിന്‍ സര്‍വീസാകും എറണാകുളം-ബെംഗളൂരൂ വന്ദേഭാരത്. എട്ട് കോച്ചുകളുള്ള ട്രെയിനില്‍ 600 യാത്രക്കാര്‍ക്ക് ഒരു സമയം യാത്രചെയ്യാന്‍ കഴിയുന്ന സാധിക്കും.
ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും. ചടങ്ങിൽ ബനാറസ് – ഖജുരാഹൊ, ലക്നൌ-, ഫിറോസ്പൂർ – ദില്ലി ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്തു.
Now you can reach Bengaluru in eight hours and 40 minutes; Prime Minister flags off Ernakulam-Bengaluru Vande Bharat











